തീർത്ഥാടന പദയാത്ര

ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് പിതാവിന്റെ 66-)0 ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു പെരുന്നാട്ടിലെ മുണ്ടൻമലയിൽ നിന്നും പിതാവിന്റെ കബറിങ്കലേക്കുള്ള പ്രധാന തീർത്ഥാടന പദയാത്ര  2019 ജൂലൈ 10-ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവാ  ഉദ്‌ഘാടനം ചെയ്തു. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതിയും മേജർ അതിഭദ്രാസന സമിതിയും പത്തനംതിട്ട ഭദ്രാസന സമിതിയുമാണ് പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. പദയാത്രക്കൊരുക്കമായി നടത്തിയ വി. കുർബാനയിൽ അത്യഭിവന്ദ്യ കാതോലിക്കാബാവ മുഖ്യ കാർമികത്വം വഹിച്ചു. അഭിവന്ദ്യരായ ജോസഫ് മാർ തോമസ്, ജേക്കബ് മാർ ബർണബാസ്‌, ഗീവർഗീസ് മാർ മക്കാറിയോസ്, സാമുവൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നീ പിതാക്കന്മാർ സഹകാർമികരായിരുന്നു.  

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *