പാറശാല ഭദ്രാസന അസംബ്ലി

പാറശാല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ അസംബ്ലിക്കു മുന്നോടിയായി പാറശാല ഭദ്രാസനത്തിന്റെ പ്രഥമ അസംബ്ലി കാട്ടാക്കട വിശ്വദീപ്തി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഹാളിൽ 2019  ജൂലൈ 5, 6 തീയതികളിൽ നടന്നു.ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയൂസ് തിരുമേനി ഉത്‌ഘാടനം ചെയ്തു.

ഭദ്രാസന വികാരി ജനറാളും ജനറൽ കൺവീനറുമായ വെരി റവ. മോൺ. ജോസ് കോണത്തുവിള സ്വാഗതം ആശംസിച്ചു. റവ. മദർ ലിഡിയ DM, ശ്രീ. ഐ. വേലപ്പൻ എന്നിവർ ആശംസകൾ നേർന്നു. റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്, റവ. ഡോ. വർഗീസ് നടുതല എന്നിവർ മോഡറേറ്റർമാരായിരുന്നു. സുന്നഹദോസ് പ്രതിനിധിയായി അഭിവന്ദ്യ വിൻസെൻറ് മാർ പൗലോസ് തിരുമേനി സംബന്ധിച്ചു. അസംബ്ലിയുടെ ജനറൽ സെക്രട്ടറി റവ. ഡോ. പ്രഭീഷ് ജോർജ് നന്ദി അറിയിച്ചു. അസംബ്ലിയുടെ ദർശന രേഖ റവ. ഫാ. ഹോർമീസ് പുത്തൻവീട്ടിൽ അവതരിപ്പിച്ചു.

വെരി റവ. മോൺ. ജോസ് കോണത്തുവിള  (ജനറൽ കൺവീനർ),  റവ. ഡോ. പ്രഭീഷ് ജോർജ് (ജനറൽ സെക്രട്ടറി), റവ. ഫാ. ഹോർമീസ് പുത്തൻവീട്, ശ്രീ. പൗലോസ് എട്ടുകുറ്റി ബാർ ഈത്തോ കാശീറോ (കൺവീനർമാർ), റവ. ഡോ. വർഗീസ് നടുതല, റവ. ഡോ. വർഗീസ് ബർണാർഡ് വലിയവിള (സെക്രട്ടറിമാർ) എന്നിവർ നേതൃത്വം നൽകിയ അസംബ്ലിയിൽ 150 ഓളം  വൈദിക സന്യസ്ത അല്‌മായ  പ്രതിനിധികൾ പങ്കെടുത്തു. 

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *