Entries by Sheen

66-)o ഓർമ്മ പെരുന്നാൾ സമാപിച്ചു.

തിരുവനന്തപുരം: പുനരൈക്യ ശില്പിയും ഭാരത ക്രൈസ്തവ സമൂഹത്തിന് ഐക്യത്തിന്റെ വഴികാട്ടിയുമായിരുന്ന ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് പിതാവിന്റെ 66-)o ഓർമ്മ പെരുന്നാൾ വിവിധങ്ങളായ പരിപാടികളോടെ 2019 ജൂലൈ 15-ന് സമാപിച്ചു. ഓർമ്മത്തിരുനാളിൽ ഈജിപ്തിലെ കോപ്റ്റിക് കത്തോലിക്ക പാത്രിയർക്കിസ് അത്യഭിവന്ദ്യ ഇബ്രാഹിം ഇസാക് സെദ്രാക്ക് ഗാദ് എൽസായദ് ബാവാ മുഖ്യാതിഥിയായി പങ്കെടുത്തു. രാവിലെ 8 മണിക്ക് തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രൽ കവാടത്തിൽ പാത്രിയർക്കിസ് ബാവയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് […]

MAR IVANIOS DAY 2019

ദൈവദാസൻ മാർ ഈവാനിയോസ് മെത്രപ്പോലീത്തയുടെ 66 -ആം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ചു പട്ടം സെൻറ് മേരീസ്‌ കത്തിഡ്രലിൽ നടന്ന മെഴുകുതിരി പ്രദിക്ഷണം  

കോപ്റ്റിക് പാത്രിയർക്കിസിന് സ്വീകരണം

തിരുവനന്തപുരം: ദൈവദാസൻ ആർച്ചു ബിഷപ് മാർ ഈവാനിയോസ്  പിതാവിന്റെ 66  -ആം ഓർമ്മ പെരുന്നാളിലെ   മുഖ്യാതിഥി  ഈജിപ്തിലെ കോപ്റ്റിക് കത്തോലിക്ക പാത്രിയർക്കിസ് അത്യഭിവന്ദ്യ  ഇബ്രാഹിം ഐസക്  സെദ്രാക്ക് ഗാദ് എൽസായദ് ബാവയ്ക്ക് പട്ടം അരമനയിൽ  സ്നേഹോഷ്മള സ്വീകരണം നൽകി. അത്യഭിവന്ദ്യ കാതോലിക്കാബാവായെ പ്രതിനിധീകരിച് അഭിവന്ദ്യ എബ്രഹാം മാർ ജൂലിയോസ് തിരുമേനി ഹാരം അണിയിച്ചു സ്വീകരിച്ചു. തുടർന്ന് അരമന ചാപ്പലിൽ പ്രാർത്ഥന നടത്തി. തിരുവനന്തപുരം  മേജർ അതിഭദ്രാസനത്തിന്റെ മുഖ്യ വികാരിജനറാൾ മോൺ. ഡോ. മാത്യു മനകരക്കാവിൽ കോറെപ്പിസ്‌കോപ്പാ, മോൺ. […]

തീർത്ഥാടന പദയാത്ര

ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് പിതാവിന്റെ 66-)0 ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു പെരുന്നാട്ടിലെ മുണ്ടൻമലയിൽ നിന്നും പിതാവിന്റെ കബറിങ്കലേക്കുള്ള പ്രധാന തീർത്ഥാടന പദയാത്ര  2019 ജൂലൈ 10-ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവാ  ഉദ്‌ഘാടനം ചെയ്തു. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതിയും മേജർ അതിഭദ്രാസന സമിതിയും പത്തനംതിട്ട ഭദ്രാസന സമിതിയുമാണ് പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. പദയാത്രക്കൊരുക്കമായി നടത്തിയ വി. കുർബാനയിൽ അത്യഭിവന്ദ്യ കാതോലിക്കാബാവ മുഖ്യ കാർമികത്വം വഹിച്ചു. അഭിവന്ദ്യരായ ജോസഫ് മാർ തോമസ്, ജേക്കബ് […]

പാറശാല ഭദ്രാസന അസംബ്ലി

പാറശാല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ അസംബ്ലിക്കു മുന്നോടിയായി പാറശാല ഭദ്രാസനത്തിന്റെ പ്രഥമ അസംബ്ലി കാട്ടാക്കട വിശ്വദീപ്തി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഹാളിൽ 2019  ജൂലൈ 5, 6 തീയതികളിൽ നടന്നു.ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയൂസ് തിരുമേനി ഉത്‌ഘാടനം ചെയ്തു. ഭദ്രാസന വികാരി ജനറാളും ജനറൽ കൺവീനറുമായ വെരി റവ. മോൺ. ജോസ് കോണത്തുവിള സ്വാഗതം ആശംസിച്ചു. റവ. മദർ ലിഡിയ DM, ശ്രീ. ഐ. വേലപ്പൻ എന്നിവർ ആശംസകൾ നേർന്നു. റവ. […]

Synod for the Amazon: ‘Instrumentum Laboris’ released

The ‘Instrumentum Laboris’ (the Working Document) of the upcoming Special Assembly of the Synod of Bishops for the Pan-Amazonian Region is released in the Vatican. The Synod takes place from 6 to 27 October 2019 on the theme “Amazonia: new paths for the Church and for an integral ecology “. Read more: https://www.vaticannews.va/en/vatican-city/news/2019-06/vatican-synod-bishops-amazon-instrumentum-laboris.html

മൂവാറ്റുപുഴ ഭദ്രാസനത്തിന് പുതിയ ഇടയൻ

മൂവാറ്റുപുഴ  ഭദ്രാസനധ്യക്ഷനായി അഭിവന്ദ്യ യൂഹനോൻ മാർ തെയഡോഷ്യസ് മെത്രപ്പോലീത്ത സ്ഥാനാരോഹണം ചെയ്തു. രാവിലെ 9  മണിക്ക് കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ചേർന്ന അത്യഭിവന്ദ്യ കാതോലിക്ക ബാവാ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് ബാവായ്ക്കും അഭിവന്ദ്യപിതാക്കന്മാർക്കും സഭാപരമായ സ്വീകരണം നൽകി. തുടർന്ന് മൂന്നാംമണിയുടെ പ്രാർത്ഥനയും ആഘോഷമായ സമൂഹബലിയും നടന്നു. വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ എബ്രഹാം മാർ യൂലിയോസ് മെത്രപ്പോലീത്ത മുഖ്യ കാർമികനായിരുന്നു. സുവിശേഷസന്ദേശം അത്യഭിവന്ദ്യ കാതോലിക്ക ബാവാ നൽകി. ആഘോഷമായ സമൂഹബലിക്കുശേഷം അഭിവന്ദ്യ യൂഹനോൻ മാർ തെയഡോഷ്യസ് പിതാവിന്റെ […]

ആഗോള അൽമായ സംഗമം

മലങ്കര കാത്തലിക്‌ അസോസിയേഷൻ (MCA) പാറശ്ശാല രൂപത സമിതിയുടെ നേതൃത്യത്തിൽ ചാരോട്ടുക്കോണം മലങ്കര കത്തോലിക്ക ദൈവാലയത്തിലെ മാർ ഈവാനിയോസ് പാരിഷ് ഹാളിൽ വച്ച് നേതൃസംഗമവും കർമ്മപദ്ധതി ഉദ്ഘാടനവും ആഗോള അൽമായ ദിനാഘോഷവും നടത്തി . മെയ് 1 ബുധനാഴ്ച രാവിലെ 9.30ന് രജിസ്ട്രഷനോടുകൂടി പ്രസ്തുത പ്രോഗ്രാം ആരംഭിച്ച. തുടർന്ന് MCA ഭരണഘടനയും സംഘടനയും എന്ന വിഷയത്തിൽ റവ.ഫാ.മത്തായി കടവിലും, കൃപനിറയുന്ന കുടുംബം എന്ന വിഷയത്തിൽ മുൻ ഡി.ജി.പി ശ്രി. ജേക്കബ് പുന്നൂസും ക്ലാസ്സുകൾ എടുത്തു .ഉച്ചക്കുശേഷം നടന്ന […]