ആഗോള അൽമായ സംഗമം

മലങ്കര കാത്തലിക്‌ അസോസിയേഷൻ (MCA) പാറശ്ശാല രൂപത സമിതിയുടെ നേതൃത്യത്തിൽ ചാരോട്ടുക്കോണം മലങ്കര കത്തോലിക്ക ദൈവാലയത്തിലെ മാർ ഈവാനിയോസ് പാരിഷ് ഹാളിൽ വച്ച് നേതൃസംഗമവും കർമ്മപദ്ധതി ഉദ്ഘാടനവും ആഗോള അൽമായ ദിനാഘോഷവും നടത്തി . മെയ് 1 ബുധനാഴ്ച രാവിലെ 9.30ന് രജിസ്ട്രഷനോടുകൂടി പ്രസ്തുത പ്രോഗ്രാം ആരംഭിച്ച. തുടർന്ന് MCA ഭരണഘടനയും സംഘടനയും എന്ന വിഷയത്തിൽ റവ.ഫാ.മത്തായി കടവിലും, കൃപനിറയുന്ന കുടുംബം എന്ന വിഷയത്തിൽ മുൻ ഡി.ജി.പി ശ്രി. ജേക്കബ് പുന്നൂസും ക്ലാസ്സുകൾ എടുത്തു .ഉച്ചക്കുശേഷം നടന്ന ആഗോള അൽമായ ദിനാഘോഷവും കർമ്മപദ്ധതി ഉദ്ഘാടനവും പാറശ്ശാല ഭദ്രാസന അധ്യക്ഷൻ മോസ്റ്റ് .റവ .ഡോ .തോമസ് മാർ യൗസേബിയൂസ് ഉദ്ഘാടനം ചെയ്തു .സാമൂഹിക പ്രതിബന്ധതയുള്ളവരായി അൽമായർ മാറണമെന്ന് പിതാവ് ആഹ്വാനം ചെയ്തു . സഭാതല പ്രസിഡന്റ് ശ്രി. V P മത്തായി ബത്തേരി അധ്യക്ഷനായിരുന്നു . പാറശ്ശാല രൂപത പ്രസിഡന്റ് ശ്രീ. ധർമ്മരാജ് പിൻകളം ആമുഖ പ്രഭാഷണം നടത്തി . കർമ്മപദ്ധതി അവതരണം പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.സബീഷ് പീറ്റർ തിരുവല്ലം നിർവഹിച്ചു . കർമപദ്ധതി ബുക്ക്ലെറ്റ് സഭാതല പ്രസിഡന്റിന് നൽകി അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. റവ.ഫാ.ഹോർമ്മീസ് പുത്തൻവീട്ടിൽ .സിസ്റ്റർ മെർളിൻ മരിയ DM ,രാജേന്ദ്രൻ പൂവച്ചൽ ,RM സത്യകമാർ ,ജെസ്സി ജോസ് ,അനിലകുമാരി, സുമനലാൽ, ഐ.വേലപ്പൻ, പൂഴനാട് രാജൻ ,ഷൈൻ കുടയാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *